കൊച്ചി|
സജിത്ത്|
Last Modified ശനി, 23 ഏപ്രില്‍ 2016 (14:17 IST)
ബാറുടമകളില്‍ നിന്നും പണം വാങ്ങിയാണ് എല്‍ഡിഎഫ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ ബാബു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയല്ല തനിക്കെതിരെ മത്സരിക്കുന്നത് പകരം ബാറുടമകളാണെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
കാരായി ചന്ദ്രശേഖരനും കാരായി രാജനും പ്രദേശത്ത് ക്യാമ്പു ചെയ്തിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തിലുള്ള സി പി ഐ എം പ്രവര്‍ത്തകര്‍ തന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നതായും ബാബു ആരോപിച്ചു. ചില പ്രദേശങ്ങളില്‍ പതിച്ചിരുന്ന പോസ്റ്ററുകളില്‍ കരിവാരി തേച്ചിരിക്കുകയാണ്. കാരായി സഹോദരന്മാരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരില്‍ നിന്നും താനിത് പ്രതീക്ഷിച്ചിരുന്നുയെന്നും ബാബു പറഞ്ഞു.
ആദ്യമായാണ് ഈ വിധത്തിലുള്ള വൃത്തികെട്ട പ്രചരണ രീതി എല്‍ഡിഎഫ് സ്വീകരിച്ചത്. സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ ഇനി തുറക്കേണ്ട എന്നതാണ് യുഡിഎഫിന്റെ മദ്യനയമെന്നും ബാബു വ്യക്തമാക്കി.