ലാവ്‌ലിന്‍ കേസ്‍: ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സി ബി ഐ കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി.

കൊച്ചി| rahul balan| Last Modified വ്യാഴം, 26 മെയ് 2016 (13:36 IST)
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സി ബി ഐ കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി.

കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് ഭരണങ്ങാനം സ്വദേശി ജീവന്‍ എന്നയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. റിവിഷന്‍ ഹര്‍ജി നല്‍കാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് സി ബി ഐയും വ്യക്തമാക്കി.

ഇത് കണക്കിലെടുത്ത് മറ്റ് ഹര്‍ജികള്‍ അനുവദിക്കരുതെന്ന് സി ബി ഐ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റീസ് കെമാല്‍പാഷയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :