ഐ എസ് ബന്ധം; ഒരാളെകൂടി കാണാതായി, കാണാതായവർ വീട്ടുകാർക്ക് സന്ദേശമയച്ചത് വിദേശ നമ്പറിൽ നിന്ന്

കാണാതായ മലയാളികളിൽ ഒരാൾ കൂടി. കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്. നേരത്തേ കാണാതായ യഹ്യ, ഇസ്സ എന്നിവരുമായി ഷിബിക്ക് ബന്ധമുണ്ടെന്ന

കൊച്ചി| aparna shaji| Last Modified തിങ്കള്‍, 11 ജൂലൈ 2016 (15:35 IST)
കാണാതായ മലയാളികളിൽ ഒരാൾ കൂടി. കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്. നേരത്തേ കാണാതായ യഹ്യ, ഇസ്സ എന്നിവരുമായി ഷിബിക്ക് ബന്ധമുണ്ടെന്ന് സൂചനയും ലഭിച്ചു.

അതേസമയം, കാണാതായവരിൽ അഞ്ചുപേർക്ക് ഐ എസ് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ ആരൊക്കെയാണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. കാണാതായവരിൽ ഒരാൾ വീട്ടുകാർക്ക് സന്ദേശമയച്ചത് ഇന്ത്യൻ നമ്പറിൽ നിന്നും ബാക്കി മൂന്ന് പേർ വിദേശ നമ്പറിൽ നിന്നുമാണെന്ന് അന്വേഷണ സംഘം വിശദമാക്കി.

ഐ എസ് ബന്ധം ആരോപിച്ച് കാണാതായ മലയാളികളെ കണ്ടെത്താൻ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ പാസ്പോർട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ യുവതികളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :