കൊച്ചി|
Sajith|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (09:03 IST)
വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ വി എസും പിണറായിയും ഒരുമിച്ച് മത്സരിക്കുന്നത് അണികള്‍ക്ക് ആവേശം പകരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ അവസാന ടേം ആയിരിക്കും ഇതെന്നും കോടിയേരി പറഞ്ഞു.
കെ ബാബുവിനെതിരെ നടക്കുന്നത് അഴിമതിക്കെതിരായ പോരാട്ടമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മത്സരിക്കാനില്ലെന്ന്
കെ പി എ സി ലളിത അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി പരിഗണിക്കുമെന്നും കോടിയേരി പറഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോടിയേരി. നിരവധി തവണ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിട്ടും ഇതുവരേയും ജില്ലയില്‍ സി പി ഐ എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ജില്ലാ സെക്രട്ടറിയേറ്റില്‍ നേരിട്ട് പങ്കെടുത്തത്.
എറണാകുളം ജില്ലയില്‍ സി പി ഐ എം മത്സരിക്കുന്ന പത്ത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. ഏറെ ചര്‍ച്ചകള്‍ക്കിടയായ തൃപ്പൂണിത്തുറയില്‍ സി എം ദിനേശ് മണിയാണ് സ്ഥാനാര്‍ത്ഥി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സിഎം ദിനേശ് മണിയുടെ പേര് പിന്തുണക്കുകയും ചെയ്തു. തര്‍ക്കം നിലനിന്നിരുന്ന കളമശേരിയില്‍ എ എം യൂസഫിനേയും തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോളിനേയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ എറണാകുളം ജില്ലയില്‍ സി പി ഐ എം മത്സരിക്കുന്ന പത്ത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി.
പി രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാതിരുന്നത് ആദ്യ തവണ ജില്ലാ സെക്രട്ടറിയായതു കൊണ്ടാണെന്നും ജില്ലയിലെ പതിനാലു മണ്ഡലങ്ങളിലും മത്സരിക്കാന്‍ അനുയോജ്യനാണ് പി രാജീവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഈ സമ്മേളനത്തില്‍ സെക്രട്ടറിയായ ആരും മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ പൊതുവായ തീരുമാനമെന്നും കോടിയേരി വ്യക്തമാക്കി. ജില്ലയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ചുമതലയാണ് ജില്ലാ സെക്രട്ടറിക്കുള്ളത്. ജില്ലാ സെക്രട്ടറി മത്സരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.
എറണാകുളം ജില്ലയില്‍ പിറവത്ത് എം ജെ ജേക്കബ്, വൈപ്പിന്‍ എസ് ശര്‍മ, കുന്നത്തുനാട് അഡ്വ
ഷിജി ശിവജി, ആലുവയില്‍ വി സലീം, കൊച്ചിയില്‍ കെ ജെ മാക്‌സി, പെരുമ്പാവൂര്‍ സാജു പോള്‍, എറണാകുളത്ത് എം അനില്‍ കുമാര്‍ എന്നിവരാകും മറ്റ് സി പി എം സ്ഥാനാര്‍ത്ഥികള്‍