തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 10 നവംബര്‍ 2015 (17:48 IST)
കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച കെ എം മാണി, പി ജെ ജോസഫുമായി നടത്തിയ ചര്‍ച്ചയില്‍ രാജി ആവശ്യപ്പെട്ടെങ്കിലും ജോസഫ് രാജിക്ക് തയ്യാറായില്ല.
ഇതിനിടെ, മന്ത്രി കെ സി ജോസഫ് പി ജെ ജോസഫിന്റെ ഔദ്യോഗിക വസതിയായ പെരിയാറില്‍ എത്തി. എന്തു സംഭവിച്ചാലും രാജിവെക്കരുതെന്ന നിര്‍ദ്ദേശം പി ജെ ജോസഫിന് കെ സി ജോസഫ് നല്കിയതായാണ് സൂചനകള്‍.
താന്‍ രാജി വെയ്ക്കണമെങ്കില്‍ കെ സി ജോസഫ് കൂടി രാജി വെയ്ക്കണമെന്നാണ് കെ എം മാണിയുടെ നിലപാട്. എന്നാല്‍, ഇതിന് ജോസഫ് വഴങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ളവര്‍ പുറത്തേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.