ചുംബിച്ചാല്‍ തടയില്ല; ആര്‍ക്കും ചുംബിക്കാമെന്ന് ചെന്നിത്തല

  ചുംബനസമരം , രമേശ് ചെന്നിത്തല , ആഭ്യന്തരമന്ത്രി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (12:31 IST)
ചുംബനസമരത്തിന് സംസ്ഥാനത്ത് പിന്തുണ കൂടിവന്നതോടെ സമരത്തിനെ തലോടിക്കൊണ്ട് ആഭ്യന്തരമന്ത്രി രംഗത്ത്. ആർക്കും ചുംബിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും. അവ ക്രമസമാധാന പ്രശ്നത്തിലേക്ക് നീണ്ടു പോയാല്‍ മാത്രമെ സർക്കാർ ഇടപെടുകയുള്ളുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ക്രമസമാധാന പ്രശ്നത്തിലേക്ക് കടന്ന വേളയിലാണ് ഞായറാഴ്ച് കോഴിക്കോട് നടന്ന ചുംബനസമരത്തില്‍ ഇടപെട്ടതെന്നും. ഇക്കാര്യത്തിൽ ആരേയും പ്രീതിപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഞായറാഴ്ച് തണ്ടര്‍ ബോള്‍ട്ടിനെതിരെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വെടിവെപ്പ് നടത്തിയ സാഹചര്യത്തില്‍ ഭീഷണി നേരിടാൻ കർണാടക, തമിഴ്നാട് ആഭ്യന്തര മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും ആദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :