ഖാദിമേളയില്‍ റെക്കോഡ് വില്‍പ്പന

കൊച്ചി| JJ| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (15:55 IST)
ഓണം ഖാദിമേളയില്‍ ജില്ലയില്‍ റെക്കോഡ് വില്‍പ്പന. ഓണം മേള തുടങ്ങിയ ശേഷം കേരള ഖാദി ബോര്‍ഡിന് കീഴിലുള്ള ജില്ലയിലെ ഷോറൂമുകളില്‍ മൂന്നു കോടി രൂപയുടെ വില്‍പ്പന നടന്നു. ഇതില്‍ രണ്ടു കോടി രൂപയുടെ വില്‍പ്പന നടന്നത് കലൂരിലെ ഖാദി ടവറിലെ സ്‌റ്റോറിലാണ്.

ഖാദി ഓണംമേള 27ന് സമാപിക്കും. ജില്ലയില്‍ നാലു കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് അംഗം പി എന്‍ പ്രസന്നകുമാര്‍ അറിയിച്ചു. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 35 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നുണ്ട്.

ഖാദി തുണിത്തരങ്ങള്‍ക്ക് പുറമെ സില്‍ക്ക് സാരികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, തേന്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെറ്റല്‍ രൂപങ്ങള്‍ തുടങ്ങിയവയും വില്‍പ്പനയ്ക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :