സംസ്ഥാനത്ത് തീയറ്ററുകൾ ഇന്ന് അടച്ചിടും

സംസ്ഥാനത്ത് തീയറ്ററുകൾ ഇന്ന് അടച്ചിടും

തിരുവനന്തപുരം| aparna shaji| Last Updated: വ്യാഴം, 7 ഏപ്രില്‍ 2016 (10:25 IST)
സംസ്ഥാനത്ത് ഇന്ന് തീയ‌റ്റർ പണിമുടക്ക്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് കേരളത്തിലെ തീയറ്ററുകൾ ഇന്ന് അടച്ചിടുന്നത്.

കഴിഞ്ഞ ഡിസംബർ 12 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ മൂന്നു രൂപയായിരുന്ന സെസ് അഞ്ചു രൂപയായി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിനു വിപരീധമായി ഫെബ്രുവരി 18 ന് നടന്ന യോഗത്തിൽ വീണ്ടും സെസ് മൂന്നു രൂപയായി കുറച്ചതിനെതിരെയാണ് പണിമുടക്ക്. അതോടൊപ്പം ടിക്കറ്റ് വിൽപ്പന 'ഐനെറ്റ് വിഷൻ' എന്ന സ്വകാര്യ കമ്പനിയെ എൽപ്പിക്കാനുള്ള നീക്കവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക്.

ഓരോ ടിക്കറ്റിനും 50 പൈസ വീതം ഈടാക്കിക്കൊണ്ട് തീയറ്ററുകളിൽ നിന്നും 12 കോടിയോളം പണം തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ടിക്കറ്റ് വിൽപന സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതെന്ന് ഫിലിം എക്സിബിറ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മേയ് രണ്ടുമുത‌ൽ തീയറ്ററുകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഫെഡറേഷൻ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :