കനത്ത മഴ തുടരും, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2022 (08:33 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് മഴ സാധ്യതകൂടുതൽ.

ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ മഴ തുടരാനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രതപുലർത്തണം. മത്സ്യബന്ധനതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തെക്കേ ഇന്ത്യയ്ക്ക് മുകളിലായി നിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട മഴയ്ക്ക് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :