പോലീസുകാര്‍ മാവേലി വേഷം കെട്ടി ബോധവല്‍ക്കരണം നടത്തേണ്ട; ഉത്തരവ് പിന്‍വലിച്ച് കമ്മീഷണര്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2020 (15:24 IST)
കൊവിഡ് ബോധവല്‍ക്കരണം നടത്തുന്നതിനായി പോലീസുകാര്‍ റോഡില്‍ മാവേലി വേഷം കെട്ടണമെന്ന നിര്‍ദേശം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പിന്‍വലിച്ചു. പോലീസ് സേനയില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു നിര്‍ദേശം കമ്മീഷണര്‍ മുന്നോട്ട് വച്ചത്. മാവേലി ആകാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പരുപാടി നടത്തേണ്ടതില്ലെന്നും കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :