പിണറായി എംഎം മണിയെ ഭയക്കുന്നുണ്ട്; അതിന് പിന്നില്‍ ചില ഞെട്ടിപ്പിക്കുന്ന കാരണങ്ങളുണ്ട്!

എംഎം മണി ഇനി അങ്ങനെ പറയില്ല, കാരണം പിണറായിയാണ് - അത് സംഭവിച്ചാല്‍ പ്രശ്‌നം ഗുരുതരമാകും!

 M M Mani , pinarayi vijayan , CPM , mani , mohanlal , മണക്കാട്‌ പ്രസംഗം , എംഎം മണി , മണിയാശാന്‍ , പിണറായി വിജയന്‍ , വണ്‍, ടു, ത്രീ പ്രയോഗം , സത്യപ്രതിഞ്ജാ , ബ്ലോഗ് , മോഹന്‍‌ലാല്‍
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 23 നവം‌ബര്‍ 2016 (19:29 IST)
മന്ത്രിയായിട്ടും നാട്ടുകാര്‍ക്ക് എംഎം മണി ആശാന്‍ തന്നെയാണ്. മന്ത്രിയുടെ പത്രാസും ജാഡയൊന്നുമില്ലാത്ത ഈ ഇടുക്കി ഗോള്‍ഡിനെ വ്യത്യസ്ഥനാക്കുന്നത് നാടന്‍ ശൈലി തന്നെയാണ്. മന്ത്രിയാകുമെന്ന് ഉറപ്പായപ്പോള്‍ മാധ്യമങ്ങളെല്ലാം ചോദിച്ചത് ഈ ശൈലി മാറ്റുമോ എന്നാണ്. എന്നാല്‍ ശൈലിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്‌ചയുമില്ലെന്നാണ് മണിയാശാന്‍ വ്യക്തമാക്കിയത്.

മണിയാശാന്‍ തനി നാടനാണെങ്കിലും അദ്ദേഹത്തിന്റെ പ്രസ്‌താവനകള്‍ എന്നും വിപ്ലവുമുണ്ടാക്കിയിരുന്നു. അതാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നതും. മണക്കാട്‌ മണി നടത്തിയ വണ്‍, ടു, ത്രീ പ്രയോഗം പാര്‍ട്ടിയെ ചെറുതൊന്നുമല്ല വലച്ചത്. സത്യപ്രതിഞ്ജാ ചടങ്ങിന്റെ പിറ്റേ ദിവസം തന്നെ നടന്‍ മോഹല്‍‌ലാലിനെ കള്ളപ്പണക്കാരനാക്കി പ്രസംഗം നടത്തുകയും ചെയ്‌തു.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ബ്ലോഗ് എഴുതിയ മോഹന്‍‌ലാല്‍ കള്ളപ്പണക്കാരനാണെന്ന് പരസ്യമായി പറയാന്‍ ഇടതു ചേരിയില്‍ ധൈര്യമുണ്ടായത് മണിക്ക് മാത്രമാണ്. മന്ത്രിയായ ശേഷവും ശൈലി മാറ്റില്ലെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിക്കുകയും ചെയ്‌തു.







മണിയുടെ പ്രസ്‌താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമോ എന്നത് ആശങ്കയുണ്ടാക്കുന്ന ചോദ്യമാണ്. വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ബന്ധുനിയമന വിഷയത്തില്‍ മന്ത്രിസ്ഥാനം നഷ്‌ടമാകുകയും ചെയ്‌ത സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന് പകരമായിട്ടാണ് മണി മന്ത്രിസഭയിലെത്തുന്നത്. വികസനത്തിനൊപ്പം ഇമേജിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും എംഎം മണിയുടെ വാക്കുകളെ ഭയപ്പെടുന്നുമുണ്ട്.

കേന്ദ്ര കമ്മിറ്റിയുടെ എതിര്‍പ്പുകള്‍ക്ക് ചെവികൊടുക്കാതെയാണ് സിപിഎം സംസ്ഥാനം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എംഎം മണിയുടെ പേര് മന്ത്രിസഭയിലേക്ക് നിര്‍ദേശിച്ചത്. ബന്ധുനിയമനത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കറകളഞ്ഞ് തിരിച്ചെത്താമെന്ന ജയരാജന്റെ മോഹങ്ങള്‍ ഇതോടെ തകരുകയായിരുന്നു. ഈ സാഹചര്യത്തില്‍ മണിയുടെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്‌ചയുണ്ടായാല്‍ ജയരാജന്‍ വിഭാഗം പാര്‍ട്ടിയില്‍ വിഷയം കത്തിക്കുമെന്നും വ്യക്തമാണ്.

സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ എംഎം മണിക്ക് കടുത്ത താക്കീത് നല്‍കിയിരുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അനാവശ്യ സംസാരം വേണ്ടെന്നും അന്ന് മണിക്ക് പിണറായി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് പിണറായിയുടെ മന്ത്രിസഭയില്‍ അംഗമായ മണിയുടെ അതിരുകടക്കുന്ന വാക്കുകള്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് വരെ കാരണമാകും.

കേന്ദ്രസര്‍ക്കാരിനെ പോലും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന പിണറായി ആറ് മാസം കൊണ്ട് തന്നെ കേരളം കണ്ട ഏറ്റവും
ശക്തനായ മുഖ്യമന്ത്രി എന്ന പേരെടുത്തു കഴിഞ്ഞു. മല്ലു മോദിയെന്ന് പരിഹസിക്കുമ്പോള്‍ പോലും പ്രതിപക്ഷത്തിന് പിണറായിയെ പ്രതിരോധിക്കാന്‍ സാധിക്കുന്നില്ല എന്നത് വസ്‌തുത തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള എംഎം മണിയുടെ ഏത് വാക്കിനും അരിവാളിന്റെ മൂര്‍ച്ഛയുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ ജയരാജന്‍ തുടങ്ങിവച്ച വിവാദങ്ങള്‍ ഇടുക്കിയുടെ സ്വന്തം മണിയാശാന്‍ തുടരുന്നതാകും സംസ്ഥാനത്തിന് കാണേണ്ടി വരുക.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...