കോടതി ഇടപെട്ടു... എട്ടിന്റെ പണി തല്‍ക്കാലം ഇല്ല; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പഴയപടിതന്നെ !

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കാരം നടപ്പാക്കുന്നത് ഹൈക്കോടതി നീട്ടി വെച്ചു

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (10:15 IST)
പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മേയ് 15 വരെ പുതിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഫെബ്രുവരി 16ന് മുമ്പായി ലേണേഴ്‌സ് ടെസ്റ്റ് എഴുതി ജയിച്ചവര്‍ക്ക് പഴയ രീതിയില്‍ ഡ്രൈവിംഗ് പരീക്ഷയ്ക്ക് സമയം നല്‍കാനാണ് 45 ദിവസം കൂടി സമയം അനുവദിച്ചിരിക്കുന്നത്.

ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതി അനുസരിച്ചുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് അടിസ്ഥാനസൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഈ ഉത്തരവ് പുറത്തിറക്കിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :