ഓഗസ്റ്റില്‍ മഴ തകര്‍ത്തുപെയ്യും: ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

ശ്രീനു എസ്| Last Updated: വ്യാഴം, 30 ജൂലൈ 2020 (10:59 IST)
ഓഗസ്റ്റ് രണ്ടുമുതല്‍ 20വരെ സംസ്ഥാനത്ത് സാധാരണയിലും അധികം ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. കൂടാതെ അടുത്തമാസം ആദ്യവാരത്തില്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയെകുറിച്ചും പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയ സാധ്യത ഉണ്ടാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്തെ മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. ഇന്ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :