കെഎം മാണിക്കെതിരെ ഫ്രാൻസിസ് ജോർജ്; അഴിമതി നിറഞ്ഞ കേരളാ കോണ്‍ഗ്രസിലേക്ക് (എം) ഇനിയില്ല, എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്യും

താൽക്കാലിക ലാഭത്തിനായി ജനാധിപത്യ കേരള കോൺഗ്രസിലേക്ക് ആരും വരേണ്ടതില്ല

കേരളാ കോൺഗ്രസ് (എം) , ജനാധിപത്യ കേരളാ കോണ്‍ഗ്രസ് , എല്‍ഡിഎഫ് , ഫ്രാൻസിസ് ജോർജ്
കോട്ടയം| jibin| Last Updated: ഞായര്‍, 22 മെയ് 2016 (11:32 IST)
കേരളാ കോൺഗ്രസ് (എം) വിട്ടതിൽ ഒരു പശ്ചാത്താപവുമില്ലെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നതിനാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. അഴിമതി ആരോപണങ്ങളും വിവാദങ്ങളും മാത്രമാണ് കെഎം മാണിയുടെ പാർട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലിക ലാഭത്തിനായി ജനാധിപത്യ കേരള കോൺഗ്രസിലേക്ക് ആരും വരേണ്ടതില്ല. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിവിട്ടു പോയവർ പശ്ചാത്തപിച്ചു വന്നാൽ തിരിച്ചെടുക്കുമെന്നു മാണി പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് ഫ്രാൻസിസ് ജോർജ് രംഗത്തെത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോൺഗ്രസിന് ഇടതുമുന്നണി സീറ്റ് നല്‍കിയെങ്കിലും ഒരിടത്തും വിജയിക്കാന്‍ അവര്‍ക്കായില്ല. തിരുവനന്തപുരത്ത് ആന്റണി രാജു രണ്ടാം സ്ഥാനത്ത് എത്തിയത് മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാനായി ഉണ്ടായിരുന്നത്. ഇതെത്തുടര്‍ന്നാണ് കെഎം മാണി രംഗത്തെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :