കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തലശ്ശേരി| JOYS JOY| Last Modified ചൊവ്വ, 19 ജനുവരി 2016 (08:34 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിക്കുക.

തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. രാവിലെ 11.55ന് പരിഗണിച്ച കേസില്‍ 45 മിനിറ്റോളം ഇരുഭാഗവും വാദം നടത്തി.

ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ കാരണമെന്ന് ജയരാജന്റെ അഭിഭാഷകന്‍ കെ വിശ്വന്‍ വാദിച്ചു. അന്വേഷണം തുടങ്ങിയിട്ട് 505 ദിവസമായി. ഇത്രയും ദിവസമായിട്ടും ജയരാജനെതിരെ തെളിവ് ശേഖരിക്കാന്‍ സി ബി ഐക്ക് സാധിച്ചിട്ടില്ലെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :