അമ്മയും മകളും കായലില്‍ചാടി ആത്മഹത്യ ചെയ്തു

രണ്ടാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍റെ ഭാര്യയും മകളും കായലില്‍ ചാടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

കരുനാഗപ്പള്ളി, ആത്മഹത്യ, പൊലീസ് karunagappalli, suicide, police
കരുനാഗപ്പള്ളി| സജിത്ത്| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (10:50 IST)
രണ്ടാഴ്ച മുമ്പ് ചെയ്ത ഗൃഹനാഥന്‍റെ ഭാര്യയും മകളും കായലില്‍ ചാടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മരുതൂര്‍ക്കുളങ്ങര തെക്ക് തുറയില്‍കുന്ന് കൊള്ളപ്പുറത്ത് വീട്ടില്‍ സുരേഷ് കുമാര്‍ കഴിഞ്ഞ 16 നു ആത്മഹത്യ ചെയ്തിരുന്നു. സുരേഷിന്‍റെ ഭാര്യ സവിത (31), മകള്‍ ആദിത്യ (6) എന്നിവരുടെ മൃതദേഹങ്ങളാണ് ടി.എസ്.കനാലിലെ ഉദ്യോഗ തുരുത്തിനു സമീപം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി തന്നെ ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞ് ബന്ധുക്കള്‍ നാട്ടുകാര്‍ക്കൊപ്പം തിരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ചുരിദാറിന്‍റെ ഷാള്‍ കൊണ്ട് ഇരുവരുടെയും ദേഹം ബന്ധിച്ചിരുന്നു. ഇതിനിടെ സവിത എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :