കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിയ്ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (08:47 IST)
കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിയ്ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നൽകും എന്ന് നാഷ്ണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യൻ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. വിമാന അപകടത്തിൽ മരിച്ച കോഴിക്കോട് കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകൾക്കാണ് ഈ തുക നഷ്ടപരിഹാരമായി ലഭിയ്ക്കുക. നഷ്ടപരിഹാരം വേഗത്തിൽ നൽകാൻ നിർദേശം നൽകി കോടതി ഹർജി തീർപ്പാക്കി. ഉയർന്ന നഷ്ടപരിഹാരത്തിന് അർഹാതയുണ്ടെന്ന് കാട്ടി ഷറഫുദ്ദീന്റെ മാതാപിതാക്കൾ, ഭാര്യ ആമിന, മകൾ എന്നിവർ കോടതിയെ സമീപിച്ചിരുന്നു. അപകടത്തിൽ ഭാര്യ ആമിനയ്ക്കും, മകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. രണ്ടുവയസുകാരിയുടെ നഷ്ടപരിഹാര തുകയിൽ ഹർജിക്കാർ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഹർജി സമർപ്പിച്ച മറ്റുള്ളവരുടെ നഷ്ടപരിഹാരം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിയ്ക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :