കണ്ണൂര്‍|
priyanka|
Last Modified തിങ്കള്‍, 18 ജൂലൈ 2016 (08:57 IST)
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് 15 പേര്‍ക്കെതിരെ കേസെടുത്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം ഇന്നലെ രാത്രി തന്നെ ഇവരെ വിട്ടയക്കുകയും ചെയ്തു. കശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രസ്‌നങ്ങള്‍ എന്ന വിഷയത്തില്‍ 'കണ്ണൂര്‍ സ്റ്റാന്‍ഡ്‌സ് വിത്ത് കശ്മീര്‍'
കൂട്ടായ്മ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിനു മുമ്പ് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്നാണ് പരാതി.
സമീപത്ത് വിശ്രമിച്ചിരുന്ന സൈനികര്‍ മുദ്രാവാക്യത്തിനെതിരെ പ്രതിഷേധവുമായി അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ കശ്മീരിനെ കുറിച്ചു കവിത ചൊല്ലിയ തങ്ങളെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അംഗങ്ങള്‍ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് പരിപാടി നിര്‍ത്തിവയ്പിക്കുകയും അംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.