ഭൂപതിവ് ചട്ടഭേദഗതിയില്‍ ഉത്തരവാദികളായവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോടിയേരി

കണ്ണൂര്‍| JOYS JOY| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (13:36 IST)
ഭൂപതിവ് ചട്ടഭേദഗതിയില്‍ ഉത്തരവാദികളായവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമയ കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭ അറിയാതെയെടുത്ത തീരുമാനത്തില്‍ ദുരൂഹതയുണ്ട്. റവന്യൂ മന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2005 ജൂണ്‍ ഒന്നിന് അടിസ്ഥാന തിയതിയാക്കിയതിന് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ഈ ദിവസത്തിന് മുമ്പ് കൈയേറ്റം നടത്തിയവരുടെ പട്ടിക പുറത്തുവിട്ടാല്‍ ആരെ സഹായിക്കാനാണ് നടപടികളെന്ന് വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :