'പറഞ്ഞാൽ മാത്രം പോര, പ്രവർത്തിച്ചു കാണിക്കണം'; എസ്എഫ്‌ഐയെ പരിഹസിച്ച് കാനം, കോടിയേരിക്കും മറുപടി

എസ് എഫ് ഐയെ പരിഹസിച്ച് വീണ്ടും കാനം രാജേന്ദ്രൻ

aparna shaji| Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (09:02 IST)
എസ് എഫ് ഐയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി വീണ്ടും രംഗത്ത്. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കടയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ് കാനം.

തങ്ങള്‍ ശരി, തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്മ്യൂണിസ്റ്റ് സമീപനമല്ലെന്ന് കാനം പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ ജനാധിപത്യം, സോഷ്യലിസം എന്ന് കൊടിയില്‍ എഴുതി വെച്ചാല്‍ മാത്രം പോരെന്നും അത് പ്രവര്‍ത്തനത്തിലും വരണമെന്നും കാനം വ്യക്തമാക്കി.

ജനകീയസമരങ്ങളില്‍ നിന്നും മുഖംതിരിഞ്ഞുനിന്നാല്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുമെന്നുളളതാണ് പാഠം.
ഫാസിസത്തിനെതിരായി ലേഖനം എഴുതിയാല്‍ മാത്രം പോരെന്നും സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും വരണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോ അക്കാദമിയിലെ സമരം വിജയിച്ചതിനെ തുടര്‍ന്ന് സമരവിജയികള്‍ക്ക് എഐവൈഎഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :