അപകടത്തിൽ മരിച്ചയാളുടെ ബൈക്കിൽ സ്ഥിരം യാത്ര : പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:06 IST)
മലപ്പുറം: അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് ദുരുപയോഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അപകടത്തിൽ കർണ്ണാടക മരിച്ചപ്പോൾ ഇയാളുടെ ബൈക്ക് കാടാമ്പുഴ സ്റ്റേഷനിലെ എസ്.ഐ മാരായ പോളി, സന്തോഷ് എന്നിവർ കേസന്വേഷണത്തിന്റെ ഭാഗം എന്ന നിലയിൽ മാസങ്ങളായി ഉപയോഗിച്ചതാണ് വിനയായത്.

ഇതിനൊപ്പം തൃശൂർ സ്വദേശികളായ ഇവർക്കെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികളിലും നടപടി ഉണ്ടെന്നാണ് സൂചന. നാഷണൽ ഹൈവേയിൽ വെട്ടിച്ചിറ ഭാഗത്ത് കഴിഞ്ഞ ഓഗസ്റ്റ് 26 നുണ്ടായ മിനി ലോറിയുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ആതവനാട് പൂളമംഗലത്ത് താമസിച്ച കർണ്ണാടക സ്വദേശി വിൻസെന്റ് പെരിയാനായകം എന്ന രാജ (32) മരിച്ചിരുന്നു.


പോലീസ് നടപടിക്ക് ശേഷം ഈ ബൈക്ക് കാടാമ്പുഴ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഈ ബൈക്കാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി ദുരുപയോഗം ചെയ്തത്. തൊണ്ടിവാഹനം അനധികൃതമായി ഉപയോഗിച്ചതാണ് ഇവരുടെ സസ്പെൻഷന് കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :