ഉള്ളിവില മൂന്നിരട്ടിയായി ഉയർന്നു, കയറ്റുമതി നിരോധിച്ച് കേന്ദ്രം

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (09:41 IST)
ഡല്‍ഹി: ആഭ്യന്തര വിപണിയിൽ ഉള്ളിയ്ക്ക് ക്ഷാമം നേരിടുന്ന സാാഹചര്യത്തിൽ ഉള്ളിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം. ക്ഷാമം നേരിടുന്നതിനെ തുടർന്ന് ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ വില മുന്നിരട്ടിയായി വർധിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. മഴ കൂടിയതോടെ കൃഷി നാശം ഉണ്ടായതാണ് ക്ഷാമത്തിന് കാരണം.

രാജ്യത്തെ പ്രധാനപ്പെട്ട ഉള്ളിവില്‍പന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു മാസത്തിനിടെ ഒരു ടണ്‍ ഉള്ളിയുടെ വില 30,000 രൂപയായി ഉയര്‍ന്നിരുന്നു. എല്ലാ ഇനത്തിലുമുള്ള ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയാണ് എന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ലോകത്ത് ഏറ്റവും അധികം ഉള്ളി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബംഗ്ലാദേശ്, നേപ്പാള്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം ഉള്ളിക്കായി ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :