സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (16:12 IST)
കെ റെയില്‍ പദ്ധതിക്ക് കണ്ണൂരില്‍ കല്ലിടല്‍ തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ കൂട്ടത്തല്ല്. നാടാലില്‍ ആണ് സംഭവം. ഇന്ന് രാവിലെ സര്‍വേ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് എത്തുകയായിരുന്നു. പിന്നാലെ സിപിഎം പ്രവര്‍ത്തകരും എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിന് രണ്ടു സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.