aparna shaji|
Last Modified ചൊവ്വ, 10 ജനുവരി 2017 (08:24 IST)
നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കൊളേജിനെതിരെ വിദ്യാർത്ഥികൾ ശക്തമായി രംഗത്ത് വന്നിരുന്നു. കോളജ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ തങ്ങൾ പോരാടുമെന്ന് വിദ്യാർറ്റ്ഹ്ഥി സംഘടനകൾ ഒരേസ്വരത്തിൽ പറയുന്നു.
എഫ് എഫ് ഐ ഇന്ന് പ്രതിഷേധ സായാഹ്നം ആചരിക്കും. കെ എഫ് യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. കോളജിനെതിരെ നടപടി ആവശ്യപ്പെട്ട് എ ബി വി പി തൃശൂർ ഐ ജി ഓഫീസിലേക്ക് മാർച്ച് നടത്തും. അതിനിടയിൽ ജിഷ്ണുവിന്റെ മരണം കെട്ടിത്തൂങ്ങിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്ത് മർദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും മൂക്കിൽ ചെറുതായി മുറിവേറ്റിട്ടുണ്ടെന്നും കണ്ടെത്തി.
മൂക്കിൽ ഏറ്റ മുറിവിന്റെ ആഴവും പഴക്കവും കേന്ദ്രീകരിച്ചായിരിക്കും ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുക. ജിഷ്ണുവിന് മർദ്ദനമേറ്റിരുന്നോ ശാരീരിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇതിനായി ഇന്ന് അധ്യാപകരേയും വിദ്യാർത്ഥികളെയും പൊലീസ് ചോദ്യം ചെയ്യും. അതേസമയം, കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.