''ഗൗരിയമ്മ തെറ്റിദ്ധരിക്കപ്പെട്ടു; ഘടകകക്ഷിയാക്കുന്നതില്‍ തീരുമാനമായിട്ടില്ല''

ജെഎസ്എസ് , ഗൗരിയമ്മ , എല്‍ഡിഎഫ് , സിപിഎം
കൊച്ചി| jibin| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (15:33 IST)
ജെഎസ്എസ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ ഒന്നും കൈക്കൊണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍ഡിഎഫ് ചേര്‍ന്നാണ് ഈ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജെഎസ്എസിനെ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. മതിയായ നടപടികള്‍ക്ക് ശേഷമായിരിക്കും വിഷയത്തില്‍ തീരുമാനം ഉണ്ടാകുക. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെഎസ്എസ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാകുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വൈക്കം വിശ്വന്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാകാമെന്ന ജെഎസ്എസിന്റെ സ്വപ്നത്തിന് താല്‍ക്കാലികമായ അടിയാണ് ലഭിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :