ജോണി നെല്ലൂരിന് താല്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് അനൂപ് ജേക്കബ്

ജോണി നെല്ലൂരിന് താല്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് അനൂപ് ജേക്കബ്

കൊച്ചി| JOYS JOY| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (14:01 IST)
താല്പര്യമുണ്ടെങ്കില്‍ ജോണി നെല്ലൂരിന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് അനൂപ് ജേക്കബ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്, തീരുമാനമെടുക്കേണ്ടത് ജോണി നെല്ലൂരാണ്. പിറവത്ത് പ്രശ്നങ്ങളില്ല, യു ഡി എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അനൂപ് വ്യക്തമാക്കി.

ഇത്തവണ തെരഞ്ഞെടുപ്പില്‍ നാലു സീറ്റു ചോദിച്ച കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന് പിറവം സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. പിറവം, അങ്കമാലി സീറ്റുകള്‍ നിര്‍ബന്ധമായും വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ജോണി നെല്ലൂര്‍ ലക്‌ഷ്യം വെച്ചിരുന്ന അങ്കമാലി സീറ്റ് കോണ്‍ഗ്രസ് മത്സരിക്കുന്നതിനായി ഏറ്റെടുക്കുകയായിരുന്നു.

ഇതില്‍ കുപിതനായ ജോണി നെല്ലൂര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് ജോണി നെല്ലൂര്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :