കൊച്ചി|
jibin|
Last Modified ശനി, 11 ഫെബ്രുവരി 2017 (20:31 IST)
ജിഷ്‌ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്‌ണദാസിന്റെ വധഭീഷണി. കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ തനിക്ക് പണവും സ്വാധീനവുമുണ്ട്. കൂടുതല്‍ കളിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ പോയി കാണേണ്ടിവരുമെന്നു പറഞ്ഞതായി മാതാപിതാക്കൾ ആരോപിച്ചു.
നെഹ്റു ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്കനടപടി ചോദ്യം ചെയ്‌ത മാതാപിതാക്കള്‍ക്കെതിരായാണ് കൃഷ്‌ണദാസിന്റെ ഭീഷണി.
സമരത്തിന് നേതൃത്വം നല്‍കിയ നാല് കുട്ടികളുടെ മാതാപിതാക്കളെയാണ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണി സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.
അതേസമയം, ജിഷ്‌ണു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചെന്ന ആരോപണം കൃഷ്‌ണദാസ് ആവര്‍ത്തിച്ചു. കോപ്പയടിയുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ ജിഷ്‌ണുവിനെ ഉപദേശിച്ചിരുന്നു. സന്തോഷത്തോടെ പോയ ജിഷ്‌ണു പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും രക്ഷിതാക്കളുടെ യോഗത്തില്‍ കൃഷ്‌ണദാസ് പറഞ്ഞു.