കൊച്ചി|
aparna shaji|
Last Modified വ്യാഴം, 16 ജൂണ്‍ 2016 (17:21 IST)
പെരുമ്പാവൂരിലെ ജിഷയുടെ കൊലയാളിയെ പിടികൂടാൻ കഴിഞ്ഞതിൽ എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കോടിയേരി ബാലകൃഷ്ണൻ. കേരള സർക്കാരിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും മലയാളികൾക്കെല്ലാം അഭിമാനകരമായ സംഭവമാണിതെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
തെളിവായി ഒരു ചെരുപ്പെങ്കിലും കഴിഞ്ഞ അന്വേഷണ സംഘം ബാക്കി വെച്ചതുകൊണ്ടാണ് ഇപ്പോൾ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ക്രമസമാധാനരംഗത്ത് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും കോടിയേരി വ്യക്തമാക്കി. എൽ ഡി എഫ് അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ മറ്റൊരു സുകുമാരക്കുറിപ്പ് ഉണ്ടാകുമായിരുന്നെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരള പൊലീസിന് ഇത്തരത്തിലുള്ള അന്വേഷണം തെളിയിക്കാനുള്ള കഴിവ് ഉണ്ടെന്ന് തെളിയിഞ്ഞിരിക്കുകയാണ്. എന്തിനാണ് ജിഷയുടെ അമ്മ രാജേശ്വരിയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചത്. തെളിവ് നശിപ്പിച്ചത് മന:പ്പൂർവ്വമയിരുന്നോ? തുടങ്ങിയ കാര്യങ്ങൾകൂടി അന്വേഷൺ സംഘം കണ്ടെത്തണമെന്നും
കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം