കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 12 ജൂലൈ 2016 (09:17 IST)
ജിഷ വധക്കേസിലെ
വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറുപ്പംപടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനുള്ള അപേക്ഷ അടുത്തദിവസം പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം, ജിഷ വധക്കേസിലെ പ്രതി അമീറിനു വേണ്ടി ഹാജരാകാനുള്ള അഡ്വ ബി എ ആളൂരിന്റെ അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടിയും അഡ്വ ആളൂര്‍ ആയിരുന്നു ഹാജരായിരുന്നത്.
ഹരിജന പീഡന നിരോധനനിയമം 2016ലെ ഭേദഗതി പ്രകാരമാണ് വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നത്.