വ്യാഴാഴ്ച ജന്മാഷ്ടമി: ഗുരുവായൂരില്‍ ആയിരം പേര്‍ക്ക് ദര്‍ശനം

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (18:33 IST)
ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായ ജന്മാഷ്ടമി അഥവാ അഷ്ടമിരോഹിണി പ്രമാണിച്ചു ഗുരുവായൂരില്‍ വ്യാഴാഴ്ച ആയിരം ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ഈ അവസരം ലഭ്യമാവുക. ഈ ആയിരം പേര്‍ക്ക് മാത്രമാണ് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശനം ലഭിക്കുക. എന്നാല്‍ ഇവര്‍ക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശനം ലഭിക്കില്ല. എങ്കിലും ചുറ്റമ്പലത്തില്‍ വലിയ ബലിക്കല്ലിനടുത്ത് നിന്ന് ദര്‍ശനം നടത്താന്‍ കഴിയും.

വ്യാഴാഴ്ച പ്രത്യേക പൂജകള്‍ക്കൊപ്പം രാവിലെയും ഉച്ച കഴിഞ്ഞും ഒരു ആനയുടെ അകമ്പടിയോടെയുള്ള കാഴ്ച ശീവേലിയില്‍
സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളത്ത് നടക്കും. അത്താഴ പൂജയ്ക്ക് ഭഗവാന് പ്രത്യേക നെയ്യപ്പം നിവേദ്യമുണ്ടാവും.

എന്നാല്‍ ഇത്തവണ ഭഗവാന്റെ പിറന്നാള്‍ ദിനത്തില്‍ സ്ഥിരമായി ഉണ്ടാവുന്ന വിഭവ സമൃദ്ധമായ സദ്യ ഭക്തര്‍ക്ക് ലഭിക്കില്ല എന്നതാണ്. കോവിഡ്
വ്യാപന പശ്ചാത്തലത്തിന്റെ കാരണത്താലാണ് ഇത് . കഴിഞ്ഞ വര്‍ഷം മുപ്പത്തിനായിരത്തിലേറെ ഭക്തര്‍ക്കാണ് പിറന്നാള്‍ സദ്യ ഉണ്ണാന്‍ കഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :