തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (15:18 IST)
പൊലീസ് തലപ്പത്തെ വിവാദമായ മാറ്റത്തിന് പിന്നാലെ ഐഎഎസ് തലത്തിലും വന്‍ അഴിച്ചുപണി. സെക്രട്ടറിമാര്‍ മുതല്‍ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള ഐഎഎസുകാർക്കാണ് സ്ഥാനമാറ്റം വന്നത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ രാജുനാരായണസ്വാമിയേ കൃഷിവകുപ്പ് സെക്രട്ടറിയായും എം ശിവശങ്കറിനെ ഐടി സെക്രട്ടറിയായും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം നിയമിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തലിനെ ആസുത്രണവകുപ്പ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ബി ശ്രീനിവാസിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാറിനെ പൊലീസ് ഹൌസിങ്ങ് കണസ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്. പുതിയ അഡ്വക്കറ്റ് ജനറലായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ സിപി സുധകര പ്രസാദിനെ നിയമിച്ചു.
സപ്ലൈക്കോ എംഡിയായി ഡോ ആശാ തോമസിനെ നിയമിച്ചു. ജ്യോതിലാലാണ് പുതിയ ഗതാഗത സെക്രട്ടറി. പോൾ ആൻറണി പുതിയ കെഎസ്ഇബി എംഡിയാകും. പത്തോളം ജില്ലകള്‍ക്ക് പുതിയ കലക്ടര്‍മാരും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ലോക്നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ബെഹ്റ ഇന്നു തന്നെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.