അഭിറാം മനോഹർ|
Last Modified വെള്ളി, 16 ഏപ്രില്‍ 2021 (16:26 IST)
രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. രാത്രി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. യോഗ്യതയുണ്ടെങ്കിൽ സ്ത്രീയാണെന്ന പേരിൽ വിവേചനം പാടില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടികാട്ടി.