അടുത്തമണിക്കൂറുകളില്‍ അഞ്ചുജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ശ്രീനു എസ്| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (15:27 IST)
അടുത്ത മണിക്കൂറുകളില്‍ അഞ്ചുജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം വ്യാഴാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനു സാധ്യതയുണ്ട്.

ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. തുറസായ സ്ഥലത്തുനിക്കാനും ടെറസിനു മുകളില്‍ നില്‍ക്കാനും പാടുള്ളതല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :