അഭിറാം മനോഹർ|
Last Modified ഞായര്‍, 2 ജൂലൈ 2023 (10:45 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും കൂടുതല്‍ മഴ ലഭിക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും ഗുജറാത്ത് തീരം മുതല്‍ കേരളതീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ ശക്തമാക്കുമെന്ന് കരുതുന്ന നിഗമനങ്ങള്‍ക്ക് പിന്നില്‍.
ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ,എറണാകുളം,തൃശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാാപിച്ചിരിക്കുന്നത്. നാളെ കൂടുതല്‍ ശക്തമായ ലഭിക്കും. ബുധനാഴ്ച ചിലയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പറയുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് ,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.