കേരളത്തില്‍ H1N1, H3N2 കേസുകള്‍ കൂടുന്നു; അറിഞ്ഞിരിക്കാം ലക്ഷണങ്ങള്‍

സ്വയം ചികിത്സ ഒഴിവാക്കണം. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോകരുത്

രേണുക വേണു| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (07:49 IST)

കേരളത്തില്‍ H1N1, H3N2 കേസുകളില്‍ കാര്യമായ വര്‍ധനവ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തുടര്‍ച്ചയായ ചുമ, പനി, കുളിര്, ശ്വാസതടസം എന്നിവയാണ് H3N2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം. കടുത്ത പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് H1N1 വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം തേടണം. സ്വയം ചികിത്സ ഒഴിവാക്കണം. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോകരുത്. അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :