മലപ്പുറം താനൂരിൽ വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു: നേരിയ വാതകച്ചോര്‍ച്ച; സ്ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതർ

മലപ്പുറം താനൂരില്‍ വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ വാതക ചോര്‍ച്ച

മലപ്പുറം, താനൂര്‍, ടാങ്കര്‍ ലോറി, വിമാനം malappuram, thanur, tanker lorry, aeroplane
മലപ്പുറം| സജിത്ത്| Last Modified വ്യാഴം, 30 ജൂണ്‍ 2016 (08:52 IST)
മലപ്പുറം താനൂരില്‍ വിമാന ഇന്ധനം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ വാതക ചോര്‍ച്ച. പുലർച്ചെ നാലു മണിയോടെ താനൂർ പ്രിയ ടാക്കീസിന് സമീപമായിരുന്നു അപകടം നടന്നത്.

വിമാന ഇന്ധനവുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
20000 ലിറ്റർ ഇന്ധനമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാരമായ പരുക്കേറ്റു. ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള പൊലീസിന്റേയും അഗ്നിശമനസേനയുടെയും ശ്രമം പുരോഗമിക്കുകയാണ്.

പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. സ്ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും വാഹനങ്ങള്‍ തിരിച്ചു വിട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :