ആറന്മുളയില്‍ സര്‍ക്കാര്‍ ഭൂമി കെജിഎസ് ഗ്രൂപ്പിന് വില്‍ക്കാന്‍ നീക്കം

ആറന്മുള| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (12:27 IST)
ആറന്മുളയില്‍ സര്‍ക്കാര്‍ ഭൂമി കെജിഎസ് ഗ്രൂപ്പിന് വില്‍ക്കാന്‍ നീക്കം. ജനവാസ മേഖലയിലെ 51 ഏക്കര്‍ ഭൂമി കൈമാറാനാണ് നീക്കം.

71 കോടി രൂപയുടെ പുറമ്പോക്ക് ഭൂമി 12 കോടിക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്തു. 60 കോടി മതിപ്പുവിലയുള്ള ഭൂമിയാണ് 12 കോടിയോളം രൂപയ്ക്ക് വില്‍ക്കുന്നത്.

കെജിഎസിന് ഭൂമി വില്‍ക്കാമെന്ന് കാണിച്ച് കോഴഞ്ചേരി തഹസില്‍ദാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു റോഡ്, കുളം, തോട് തുടങ്ങിയവയുള്ള ഭൂമിയാണ് കെജിഎസിന് വില്‍ക്കാന്‍ ഒരുങ്ങുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :