റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഖേദകരം: ടിഎന്‍ പ്രതാപന്‍

 ടിഎന്‍ പ്രതാപന്‍ എംഎല്‍എ , സര്‍ക്കാര്‍ ഭൂമി , റവന്യൂ വകുപ്പിന്റെ വിജ്ഞാപനം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (10:51 IST)
സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഖേദകരമാണെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. തീരദേശ മേഖലയിലുള്ളവര്‍ക്ക് പതിറ്റാണ്ടുകളായി പട്ടയം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ തീരദേശത്തുള്ളവരോടും മലയോരമേഖലയിലുള്ളവരോടും വ്യത്യസ്ത സമീപനമാണ്. വിഷയത്തിലുള്ള ആശങ്ക അധികൃതരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പറയുന്നത്. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് സര്‍ക്കാര്‍ ഇത് ഇറക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കയ്യേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കെ, കയ്യേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ്. ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതിയും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :