സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (12:43 IST)
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65840 രൂപയായി. ഗ്രാമിനെ 110 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ 8230 രൂപയായി. മൂന്നു ദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 1680 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
ഇതോടെ പണിക്കൂലി ഉള്‍പ്പെടെ ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ 75000ത്തില്‍ അധികം രൂപ ചിലവാകും. 10% പണിക്കൂലിയുള്ള ഒരുപവന്‍ സ്വര്‍ണത്തിന് 74,600 നല്‍കണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയം സ്വര്‍ണ്ണവില ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.