സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (12:52 IST)
സ്വര്‍ണം കുതിപ്പ് തുടരുന്നു. ഇന്ന് റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണം. പവന് 360 രൂപയാണ് കൂടിയത്. ഗ്രാമിന് 45 രൂപയും വര്‍ധിച്ചു. പവന് ഇന്ന് 48,640 രൂപയും ഗ്രാമിനു 6080 രൂപയുമാണ് വിപണിവില. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം ഒന്‍പതിനു സ്വര്‍ണവില 48,600ല്‍ എത്തിയിരുന്നു. ഈ റെക്കോഡ് തകര്‍ത്താണ് ഇപ്പോള്‍ സ്വര്‍ണവില വര്‍ധിച്ചത്.
കഴിഞ്ഞമാസത്തെ അപേക്ഷിച്ച് സ്വര്‍ണവിലയില്‍ ഈമാസം 3120 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈമാസം 9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.