സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില, പവന് കൂടിയത് 320 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 മെയ് 2023 (16:35 IST)
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് കൂടിയത് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44,680 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 5585 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞതാണ് സംസ്ഥാനത്തും സ്വര്‍ണവില കുറയാനുള്ള കാരണം.

സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :