1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. free shawarma and hilarious incident happened

ഉദ്‌ഘാടനത്തിന് സൗജന്യ ഷവർമ്മ ഓഫർ ചെയ്ത് കടയുടമ; ഇരച്ച് കയറി നാട്ടുകാർ; പിന്നീട് സംഭവിച്ചത്!

രണ്ട് കൗണ്ടറുകളിലായി നിരന്നത് ഏഴുന്നൂറോളം ആളുകളായിരുന്നു.

Shawarma
ഹോട്ടല്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്ത് ഒരു കടയുടമ. കൊണ്ടോട്ടിയിലാണ് സംഭവം. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇതോടെ കടയിലേയ്ക്ക് ജനം ഇരച്ചു കയറി.വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ സൗജന്യ ഷവര്‍മ്മ വിതരണം രാത്രി 11ന് അവസാനിക്കുമ്പോള്‍ ഷവര്‍മ്മ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി. ഇതോടെ കട മൊത്തം കാലിയായി. ഷവര്‍മ്മ കഴിക്കാന്‍ ജനം ഇരിച്ചാണ് കയറിയത്. രണ്ട് കൗണ്ടറുകളിലായി നിരന്നത് ഏഴുന്നൂറോളം ആളുകളായിരുന്നു.
 
ഇന്നലെയാണ് ഷവര്‍മ്മ കച്ചവടം ആരംഭിച്ചത്. നിരന്ന് നിന്ന എല്ലാവര്‍ക്കും ഷവര്‍മ്മ നല്‍കുകയും ചെയ്തു. എന്നാൽ‍, ഷവര്‍മ്മ തയാറാക്കാന്‍ സമയമെടുത്തു. ഇതോടെ തിരക്ക് ഒന്നുകൂടെ കൂടി. എന്നാൽ‍, ഇതിനു പിന്നാലെ എല്ലാ വിഭവങ്ങളും സൗജന്യമാണെന്ന് അറിയിച്ചു. ഇതോടെ എല്ലാ വിഭവങ്ങളും കാലിയായി. കണക്കു കൂട്ടലുകളെല്ലാം തെറ്റിയെങ്കിലും ഉദ്ഘാടനം ഗംഭീരമായെന്നും അതില്‍ സന്തോഷമുണ്ടെന്നും കടയുടമ പറയുന്നു
 
അടുത്ത ലേഖനം
10,000 അടി ഉയരത്തിൽ വിമാനത്തിന്റെ എഞ്ചിൻ കവർ തകർന്ന് ആടി ഉലഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ !