വ്യാജ ഡോളറിന്‍റെ ലോക്കര്‍ നല്‍കി 7 ലക്ഷം തട്ടി

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (19:56 IST)
വ്യാജ ഡോളര്‍ അടങ്ങിയ ലോക്കര്‍ നല്‍കി കബളിപ്പിച്ച കേസില്‍ നൈജീരിയക്കാരന്‍ അറസ്റ്റിലായി. തൃശൂര്‍ സ്വദേശിയും ട്രാവല്‍ ഏജന്‍സി ജീവനക്കാരിയുമായ ശശികല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൈജീരിയക്കാരനായ ഫ്രാങ്ക്ലിന്‍ ഡെസ്മണ്ട് എന്നയാളെ അറസ്റ്റ് ചെയ്തത്.

വര്‍ക്കലയിലെ റിസോര്‍ട്ട് വില്‍ക്കാനുണ്ടെന്നു കണ്ട പരസ്യം കണ്ട് ഘാനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണു ഫ്രാങ്ക്ലിന്‍ ശശികലയെ സമീപിച്ചത്. തന്‍റെ ഉടമയായ ഡോ.വില്യംസിനായാണു റിസോര്‍ട്ടു വാങ്ങുന്നതെന്നും 15 കോടിക്ക് ഒരു റിസോര്‍ട്ട് വാങ്ങാന്‍ ഉറപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ഫ്രാങ്ക്ലിന്‍ കൊറിയര്‍ വഴി തുക ശശികലയുടെ വീട്ടിലെത്തിച്ചു. 27 ബണ്ടില്‍ ഡോളര്‍ ഉള്ള ലോക്കറാണ് എത്തിയത്. ഇതില്‍ നിന്ന് നാലു ഡോളര്‍ എടുത്ത് വിശ്വസിപ്പിക്കുകയും ചെയ്തു. ഡോളറിലെ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ഫണ്ട് എന്ന പ്രിന്‍റിങ് മായ്ക്കുന്നതിനുള്ള ലിക്വിഡ് വാങ്ങുന്നതിനും പുനെയ്ക്കു പോകുന്നതിനും മറ്റുമായി ഇയാള്‍ ശശികലയില്‍ നിന്ന് എട്ടര ലക്ഷത്തോളം രൂപ വാങ്ങി.

എന്നാല്‍ പിന്നീട് മുംബൈയിലേക്ക് പോയ ഏജന്‍റിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയെന്നും വിട്ടുകിട്ടാനായി 4 ലക്ഷം കൂടി വേണമെന്നും ഫ്രാങ്ക്ലിന്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയിച്ച ശശികല ലോക്കര്‍ തുറന്നുനോക്കിയപ്പോള്‍ അതു മുഴുവന്‍ വെള്ള പേപ്പറില്‍ പ്രിന്‍റ് ചെയ്ത വ്യാജ ഡോളറുകളാണെന്ന് കണ്ടെത്തുകയും ഇയാളെ നയത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്തു.

രഹസ്യമായി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിറ്റി പൊലീസ് മേധാവി വെങ്കിടേശിന്‍റെ നിര്‍ദ്ദേശ പ്രകാരം സി.ഐ മാരായ സുരേഷ് വി.നായര്‍, അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്രാങ്ക്ലിനെ വലയിലാക്കി. ചോദ്യം ചെയ്യലില്‍ തന്‍റെ പേര് ബാഡിനിറ്റു ഇഫ്റ്റനി ജൂഡ് എന്നാണെന്നും കഴിഞ്ഞ 3 വര്‍ഷങ്ങളായി അനധികൃതമായി ഇവിടെ തങ്ങുകയാണെന്നും നിരവധി പേരെ കബളിപ്പിച്ചെന്നും വെളിപ്പെടുത്തി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.