ബാര്‍ കോഴയും, തോല്‍വിയും; ആരും പരസ്യമായ വിഴുപ്പലക്കലിന് നില്‍ക്കരുത്: ഷിബു ബേബി ജോണ്‍

തദ്ദേശ തെരഞ്ഞെടുപ്പ് , ആര്‍ എസ് പി , ബാര്‍കോഴ  , ഷിബു ബേബി ജോണ്‍ , ആര്‍ എസ് പി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (12:38 IST)
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസാണെന്ന വാദം ശക്തമായിരിക്കെ മാണിയെ പിന്തുണച്ച് ആര്‍ എസ് പി നേതാവും തൊഴില്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പരസ്‌പരം പഴിചാരിയിട്ടു കാര്യമില്ല. ബാര്‍കോഴ കേസ് തോല്‍വിക്ക് കാരണമായിട്ടില്ല. ആരും പരസ്യമായ വിഴുപ്പലക്കലിന് നില്‍ക്കരുത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം ആരും മറക്കരുത്. പരാജയത്തെക്കുറിച്ചു പാര്‍ട്ടിയും മുന്നണിയും പരിശേധിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.


തദ്ദെശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയത്തിന് കാരണം ധനമന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസാണെന്ന് ആര്‍ എസ് പി സംസ്‌ഥാന സെക്രട്ടറി എഎ അസീസ് രാവിലെ പറഞ്ഞിരുന്നു. തദ്ദെശ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം ബാര്‍ കോഴ തന്നെയാണ്. വിഷയത്തില്‍ മാണി എന്തൊക്കെ പറഞ്ഞാലും ജനത്തിന് പ്രതിഷേധമുണ്ടെന്നും അസീസ് പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ മാണി എന്തെക്കെ ന്യായം പറഞ്ഞാലും ജനത്തിന് ശക്തമായ രീതിയില്‍ പ്രതിഷേമുണ്ട്. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം മാണി എടുക്കേണ്ടിയിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫില്‍ യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ല. മുന്നണി മര്യാദ വെച്ചാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. ഇങ്ങനെ വന്നാല്‍ എല്ലാവരും മുങ്ങുമെന്നും
അസീസ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :