തിരുവനന്തപുരം|
aparna shaji|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (07:28 IST)
തെരുവു നായയുടെ കടിയേറ്റു ഒരാൾ കൂടി മരിച്ചു. കൊട്ടാരക്കര വേലംകോണം തയ്യിൽ പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണ(44)നാണ് ഇന്നലെ മരിച്ചത്. ഒരു മാസം മുൻപാണ് ഉണ്ണികൃഷ്ണന് തെരുവുനായ്ക്കളുടെ കടിയേറ്റത്. കടിയേറ്റപ്പോൾ ഉണ്ണിക്കൃഷ്ണൻ ചികിത്സ നടത്തിയിരുന്നില്ല. രണ്ടുദിവസം മുൻപു പേബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പുല്ലുവിളയിൽ വൃദ്ധ മരിച്ചിരുന്നു. അതേസ്ഥലത്ത് വെച്ച് ഇന്നലെ 16 വയസ്സുള്ള വിദ്യാർഥി ഉൾപ്പെടെ നാലുപേർക്കു കൂടി കടിയേറ്റു. ഇടുക്കി ജില്ലയിലെ
സർക്കാർ ആശുപത്രികളിൽ ഇന്നലെ 14 പേർ പട്ടിയുടെ കടിയേറ്റ് ചികിത്സ തേടി. പാലക്കാട്ട് വിവിധ സ്ഥലങ്ങളിലായി എട്ടുപേർക്കു കടിയേറ്റു. മാനന്തവാടിയിൽ താലൂക്ക് ഓഫിസിലെ ജീവനക്കാരനായ പി പി ദിനേശനു (35) തെരുവുനായയുടെ കടിയേറ്റു.
ഇതിനിടെ, തെരുവുനായശല്യം നേരിടാൻ സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ അതത് ജില്ലകളില്‍ നായ സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ഇവിടങ്ങളില്‍ നായകളെ വന്ധ്യം കരിച്ച് സംരക്ഷിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പട്ടികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കേണ്ട ഉത്തരവാദിത്വം മൃഗസ്‌നേഹികള്‍ക്കാണെന്നും പട്ടികളെ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് പിടികൂടി സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
സംരക്ഷണകേന്ദ്രത്തില്‍ എത്തിക്കുന്ന തെരുവ് നായകളെ മൃസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വന്ധ്യ കരണം നടപ്പിലാക്കുമെന്നും യോഗത്തില്‍ തീരുമാനമായി തെരുവ് നായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സര്‍ക്കാര്‍ പ്രത്യേക യോഗത്തിലാണ് തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞത്.