ശബരിമലയിൽ ദർശനം നടത്തിയെന്ന് യുവതി; പട്ടികയിലെ പിഴവില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി

  sabarimala women entry , dgp , police , Loknath behera , ശബരിമല , സുപ്രീംകോടതി , അനില്‍കാന്ത് , പൊലീസ്
തിരുവനന്തപുരം| Last Modified ശനി, 19 ജനുവരി 2019 (14:36 IST)
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയിലെ പിഴവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം.

എഡിജിപി അനില്‍കാന്തിനോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദേശം.

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ പിഴവ് രുക്ഷമായതോടെയാണ് ഡിജിപി ഇടപെടല്‍ നടത്തിയത്. പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ പൊലീസും നിയമവകുപ്പും വെട്ടിലയിരുന്നു.

അതേസമയം, ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ 48 വയസ്സുകാരി ശാന്തി വ്യക്തമാക്കി. വെല്ലൂര്‍ സ്വദേശിയാണ് ഇവര്‍.

സര്‍ക്കാര്‍ കോടതിയില്‍ പന്ത്രണ്ടാമതായാണ് ശാന്തിയുടെ പേരുള്ളത്. തിരിച്ചറിയല്‍ രേഖയിലും ഇവര്‍ക്ക് 48 വയസ്സാണ്. നവംബറിലാണ് ദര്‍ശനം നടത്തിയതെന്നും ശാന്തി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :