കണ്ണൂർ|
aparna shaji|
Last Modified ബുധന്‍, 23 നവംബര്‍ 2016 (15:53 IST)
ബന്ധുനിയമനത്തിൽ കുരുങ്ങി മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ഇ പി ജയരാജന്റെ തിരിച്ചുവരവ് അടഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയിരിക്കുകയാണ് ഇ പി ജയരാജൻ. മന്ത്രിസ്ഥാനമില്ലെങ്കിൽ
എം എൽ എ പദവിയും വേണ്ട, എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് ഇ പി. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതെ കണ്ണൂരിലത്തെി ഇന്നലെ പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വീട്ടിലിരുന്നാണ് ഇ പി കണ്ടത്.
എം എൽ എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്
ഇ പി ജയരാജൻ എന്നാണ് റിപ്പോർട്ടുകൾ. ബന്ധുനിയമന വിവാദത്തെക്കുറിച്ചുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം പുറത്തുവരുന്നതോടെ ജയരാജന്‍ രാജിക്കാര്യം തുറന്നുപറയുമെന്നാണ് വിവരം. മട്ടന്നൂരിലെ എം എല്‍എ ഓഫിസിലുള്ള ജീവനക്കാരനോട് നേരത്തെ ജോലി നോക്കിയ സ്ഥലത്തേക്ക് തിരികെ പോകേണ്ടിവരുമെന്ന്
ജയരാജന്‍ സൂചന നല്‍കിയെന്നാണ് വിവരം.
മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും ഇ പി തിരികെ വരുമെന്ന് കരുതിയവരും ഉണ്ട്. ഇനി ജയരാജൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിലും തെറ്റില്ല. എന്നാൽ, ത്വരിതാന്വോഷണ റിപ്പോർട്ട് വരുന്നതിനു മുമ്പേ പുതിയ മന്ത്രിയെ തിരഞ്ഞെടുത്തതിന്റെ അന്ധാളിപ്പിലാണ് ഇ പി. ഈ തീരുമാനത്തിൽ ജയരാജൻ ക്ഷുഭിതനാണ്. എം എല്‍ എ എന്ന നിലയില്‍ ഇ പി ജയരാജന് ഡയറക്ടര്‍ ബോര്‍ഡില്‍ തുടരാന്‍ അവസരം നല്‍കി പുതിയൊരു കീഴ്വഴക്കമുണ്ടാക്കണമോ എന്നത് സി പി എമ്മിന് തലവേദനയായി മാറിയിരിക്കുന്നുവെന്നത് വാസ്തവം.