അധ്യാപികയെ അവഹേളിച്ചതിന് സസ്‌പെഷന്‍: ദേഷ്യത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂളിന് തീവച്ചു

  school burnt , manipur , police , fire , സ്‌കൂള്‍ , തീ , അധ്യാപിക
കാക്ചിംഗ് (മണിപ്പൂര്‍)| Last Modified ശനി, 27 ഏപ്രില്‍ 2019 (14:31 IST)
സമൂഹമാധ്യമങ്ങളിലൂടെ അധ്യാപികയെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ഥികള്‍ സ്‌കൂളിന് തീയിട്ടു. മണിപ്പൂരിലെ കാക്ചിംഗിലുള്ള സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിനാണ് ആറ് വിദ്യാര്‍ഥികള്‍ തീയിട്ടത്.

1400ലേറെ വിദ്യാർഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പത്തോളം ക്ലാസ് മുറികളും ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന
പ്രധാനപ്പെട്ട രേഖകളും കത്തിനശിച്ചു.

സോഷ്യൽ മീഡിയയിലൂടെ സ്കൂളിലെ അധ്യാപികയെയും സ്കൂളിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാണ് ആറ് വിദ്യാർത്ഥികളെ ആധികൃതർ സ്കൂളിൽ നിന്ന് പുറത്താക്കിയത്.

അധികൃതരുടെ ഈ നടപടയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തന്നെ എതിര്‍പ്പ് ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌കൂളിന് തീയിട്ടത്. ക്ലാസുകൾ ഉടൻ പുനർ നിർമിക്കുമെന്നും ക്ലാസുകള്‍ക്ക് മുടക്കം ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :