നിര്‍ബന്ധം സഹിക്കവയ്യാതെ പുലിമുരുകനെ കാണാന്‍ മുഖ്യമന്ത്രിയെത്തി; സിനിമ കഴിഞ്ഞ ഉടന്‍ മോഹന്‍ലാലിനെ വിളിച്ച് പറയാനുള്ളത് പറഞ്ഞു

പുലിമുരുകനെ മുഖ്യമന്ത്രി കണ്ടു

തിരുവനന്തപുരം| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (09:30 IST)
മലയാളചലച്ചിത്ര ലോകത്ത് ആവേശമായ പുലിമുരുകനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. തിരുവനന്തപുരത്തെ തിയറ്ററില്‍ കുടുംബസമേതം എത്തിയാണ് അദ്ദേഹം സിനിമ കണ്ടത്.

ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകനായ മുഖ്യമന്ത്രി കൊച്ചുമകന്റെ നിര്‍ബന്ധം കാരണമാണ് സിനിമ കാണാനെത്തിയത്. കമലഹാസന്‍ ചിത്രം വിശ്വരൂപമായിരുന്നു അദ്ദേഹം അവസാനം കണ്ട ചിത്രം. പുലിമുരുകന്‍ നല്ല സിനിമയാണെന്ന് സിനിമയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.

സിനിമ കണ്ടശേഷം
മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :