സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍ സിപിഎം വേദിയില്‍

 സിപിഎം , നടൻ ശ്രീനിവാസൻ  , നിയമസഭാ തെരഞ്ഞെടുപ്പ് , ജൈവ പച്ചക്കറി , വിഷപ്പച്ചക്കറി
കൊച്ചി| jibin| Last Modified ചൊവ്വ, 26 ജനുവരി 2016 (11:11 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ശ്രീനിവാസൻ
സിപിഎം വേദിയില്‍. കൊച്ചിയിൽ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കാനാണ് അദ്ദേഹമെത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ വിഷപ്പച്ചക്കറി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്‌തു അദ്ദേഹം.

ഭരണത്തിലിരിക്കുന്നവരുടെ സിൽബന്ധികൾ അന്യസംസ്ഥാനങ്ങളിൽ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനാലാണ് ഇവ നിരോധിക്കാത്തത്. നല്ല ഭക്ഷണം കൊടുക്കാതെ കാൻസർ ആശുപത്രി ആരംഭിക്കുന്നതിനെയാണ്
താൻ എതിർത്തത്. കേരളത്തെ ജൈവ പച്ചക്കറി സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ, കാർഷിക കോളജുകളിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്നും ശ്രീനിവാസൻ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് മലയാളത്തിന്റെ പ്രീയതാരം സിപിഎം വേദിയിലെത്തുന്നത്. ചടങ്ങിനുശേഷം ശേഷം സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിലെത്തി സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. സിപിഎമ്മിന്റെ ചടങ്ങുകളിലേക്ക് നേരത്തെയും ശ്രീനിവാസനെ ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകൾ മൂലം അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :